Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 30 Years

Kottayam

​ഇ​ല്ലം സാ​റി​ന്‍റെ ഓ​ര്‍​മ​യ്ക്ക് 30 വ​യ​സ്

പാ​ലാ: കേ​ര​ള വോ​ളി​ബോ​ളി​ന്‍റെ അ​നി​ഷേ​ധ്യ ശ​ക്തി​യാ​യി​രു​ന്ന പാ​ലാ ചെ​ത്തി​മ​റ്റം ഇ​ല്ലം സാ​ര്‍ എ​ന്ന പ്ര​ഫ. വി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​കാ​ട്ടി​ല്‍ ഓ​ര്‍​മ​യാ​യി​ട്ട് ഇ​ന്ന് 30 വ​ര്‍​ഷം. ക​ളി​ക്കാ​ര​ന്‍, റ​ഫ​റി, സം​ഘാ​ട​ക​ൻ, ഇ​ന്ത്യ​ന്‍ ടീം ​മാ​നേ​ജ​ര്‍ എ​ന്നീ പ​ദ​വി​ക​ളി​ലെ​ല്ലാം അ​ദ്ദേ​ഹം തി​ള​ങ്ങി. പ​ഠ​ന​കാ​ല​ത്ത് കോ​ള​ജ് ടീ​മി​നാ​യും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യും അ​ദ്ദേ​ഹം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

പാ​ലാ ബി​എ​ഡ് കോ​ള​ജി​ല്‍ കാ​യി​കാ​ധ്യാ​പ​ക​നാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ അം​ഗം, വി​എ​ഫ്‌​ഐ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കേ​ര​ള ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി, കേ​ര​ള വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി, കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗം, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി, ഡെ​പ്യൂ​ട്ടി ചീ​ഫ് ഡെ​മി​ഷ​ന്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം കൈ​യൊ​പ്പു ചാ​ർ​ത്തി​യാ​ണ് അ​ദ്ദേ​ഹം ഓ​ർ​മ​യാ​യ​ത്.

കാ​യി​ക​രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ മു​ന്‍​നി​ര്‍​ത്തി 1995ല്‍ ​വേ​ള്‍​ഡ് വോ​ളി​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രുന്നു.

Latest News

Corehub Up